പന്തളം: ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യയ്ക്കെതിരെ വിശ്വഹിന്ദു പരിഷത്ത് പന്തളം പ്രഖണ്ടിന്റെ നേതൃത്വത്തിൽ കുളനടയിൽ പ്രതിഷേധ ധർണ നടത്തി. ബജരംഗ് ദൾ തിരുവനന്തപുരം സംഭാഗ് സംയോജകൻ, കെ.ആർ രാജശേഖരൻ ഉദ്ഘാടനം ചെയ്തു, വി.ആർ മനോജ് കുമാർ, ശ്രീജിത്ത് പന്തളം ,സജികുമാർ, സന്തോഷ് കുമാർ, സന്തോഷ് കുമാർ, സുജിത്ത്, പ്രമോദ് കുമാർ, ബിജു പരമേശ്വരൻ, മന്മഥൻ, നാഗേഷ്, അഭിഷേക് തുടങ്ങിയവർ പങ്കെടുത്തു.
പ്രതിഷേധ ധർണയ്ക്ക് ശേഷം പ്രതീകാത്മകമായി ബംഗ്ലാദേശിന്റെ പതാക കത്തിക്കുകയും ചെയ്തു.