ചെങ്ങന്നൂർ: വിശ്വ ഹിന്ദു പരിഷത്ത് തിരുവൻവണ്ടൂർ ഖണ്ട് സമിതിയുടെ ആഭിമുഖ്യത്തിൽ തിരുവൻവണ്ടൂർ ഗവണ്മെന്റ് എൽ.പി സ്‌കൂൾ ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഖണ്ട് പ്രസിഡന്റ് രവീന്ദ്രൻ നായർ നിർവഹിച്ചു. സേവാപ്രവർത്തനങ്ങളിൽ അജയകുമാർ ശരത് കല്ലിശേരി. വിനോദ് വനവാതുക്കര.പ്രവീൺ ശ്രീജിത്ത്. ബൈജു. ശിവൻ. പ്രജിത്. പാർഥൻ തുടങ്ങി 15 ൽ പരം പ്രവർത്തകർ പങ്കെടുത്തു.