തിരുവല്ല: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വിവാഹസഹായ പദ്ധതിയുടെ ഭാഗമായി ജാതിമതഭേദമെന്യ തിരഞ്ഞെടുക്കപ്പെട്ട നിർദ്ധനരായ 44 യുവതീയുവാക്കൾക്കുളള സഹായ വിതരണം 31ന് 2.30ന് പരുമല സെമിനാരി ചാപ്പലിൽ നടക്കും. വിവാഹ സഹായ കമ്മിറ്റി പ്രസിഡന്റ് ഡോ. യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗം ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. വിവാഹസഹായ വിതരണോദ്ഘാടനം മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിക്കും. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, വൈദികട്രസ്റ്റി ഫാ.ഡോ.എം.ഒ ജോൺ, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ ഫാ. എം.സി.കുര്യാക്കോസ്, ഫാ.വർഗീസ് ഇടവന, എ.കെ.ജോസഫ് എന്നിവർ പ്രസംഗിക്കും. അറിയിപ്പ് ലഭിച്ചവർ വികാരിയുടെ സാക്ഷ്യപത്രവും വിവാഹ സർട്ടിഫിക്കറ്റിന്റെ കോപ്പിയും സഹിതം ഒന്നിന് പരുമല സെമിനാരിയിൽ എത്തിച്ചേരണമെന്ന് കൺവീനർ ഏബ്രഹാം മാത്യു വീരപ്പള്ളിൽ അറിയിച്ചു.