അടൂർ : വിളക്കിത്തല നായർസമാജം അടൂർ താലൂക്ക് വാർഷിക സമ്മേളനവും തിരഞ്ഞെടുപ്പും നടത്തി. താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.കെ.മുരളി അദ്ധ്യക്ഷത വഹിച്ചു.സമാജം മുൻ രക്ഷാധികാരി ജി.കുട്ടപ്പൻ നിലവിളക്കുകൊളുത്തി. സംസ്ഥാന പ്രസിഡന്റ് എൻ. മോഹനൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന രജിസ്ട്രാർ അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. ചികിൽസാ ധനസഹായ വിതരണം ജില്ലാ കോ -ഓർഡിനേറ്റർ വിജയ് മോഹൻ വിതരണം ചെയ്തു. എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷകളിലെ ഉന്നത വിജയികളെ എസ്.എൻ.എം കോളേജ് ചെയർമാൻ സോമശേഖര പണിക്കർ അവർകൾ മൊമന്റോ നല്കി അനുമോദിച്ചു. പള്ളിക്കൽമുരളി സ്വാഗതവും എസ്.രാമകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.സംസ്ഥാന രജിസ് ട്രാർ അനിൽ കുമാർ വരണാധികാരിയായി തിരഞ്ഞെടുപ്പു നടത്തി. ഭാരവാഹികൾ : പി. കെ.മുരളി (പ്രസിഡന്റ് ) നെല്ലിമുകൾ രവി (വൈ.പ്രസിഡന്റ് ) എസ്. രാമകൃഷ്ണൻ (സെക്രട്ടറി) പള്ളിക്കൽ മുരളി (ജോ. സെക്രട്ടറി) ശിവരാജൻ ( ട്രഷറർ).