bar
കൊല്ലം ഫാമിലി ജഡ്ജിയായി നിയമിതനായ കെ.എൻ. സുജിത്തിനെ അടൂർ ബാർ അസോസിയേഷൻ ആദരിച്ചപ്പോൾ

അടൂർ: അടൂർ, പത്തനംതിട്ട കോടതികളിൽ പ്രാക്ടീസ് ചെയ്തിരുന്നതും പിന്നീട് ജില്ലാ ജഡ്ജ് ആയി സെലക്ഷൻ കിട്ടുകയും ഇപ്പോൾ കൊല്ലം ഫാമിലി ജഡ്ജിയുമായി നിയമിതനായ കെ.എൻ.സുജിത്തിനെ അടൂർ ബാർ അസോസിയേഷൻ അനുമോദിച്ചു. ചടങ്ങിൽ ബാർ അസോസിയേഷൻ പ്രസിഡന്റ്‌ മണ്ണടി മോഹൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. എം. പ്രിജി സ്വാഗതം പറഞ്ഞു. അടൂർ മുൻസിഫ് അമൽ, മാജിസ്‌ട്രേറ്റ് മനേഷ് എസ്.വി,ഗവണ്മെന്റ് പ്ലീഡർ ആർ. വിജയകുമാർ,അഡ്വ. ഗ്ലാഡു പി. മുതലാളി, അഡ്വ.സനൽ ജോർജ് എന്നിവർ സംസാരിച്ചു. തുടർന്നു ജഡ്ജ് ഫാമിലി നിയമങ്ങളെക്കുറിച്ച് ക്ലാസെടുത്തു.