തിരുവല്ല: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ എ.ഐ.ടി.യു.സി നേതൃത്വത്തിൽ തിരുവല്ല റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.സംസ്ഥാന ട്രഷറർ എം.വി വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാർ പൊതുമേഖല സ്ഥാപനങ്ങളെ ഒന്നൊന്നായി വിറ്റുതുലയ്ക്കുകയാണെന്നും ഇതിനെതിരേ നാടാകെ പ്രതിഷേധമുയരുകയാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ ജില്ലാ എക്സി.അംഗം അഡ്വ.കെ.ജി. രതീഷ് കുമാർ അദ്ധ്യക്ഷനായി. സി.പി.ഐ സംസ്ഥാന കൺട്രോൾ കമ്മിഷൻ അംഗം മുണ്ടപ്പള്ളി തോമസ്, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ഡി.സജി, നേതാക്കളായ സാബു കണ്ണങ്കര, ശശി പി.നായർ, റജി പി.എസ്, സുരേഷ് പി.ജി, വിജയമ്മ ഭാസ്കരൻ, ജോബി തോമസ് എന്നിവർ സംസാരിച്ചു.