അടൂർ: പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാല ലോക സമാധാന ശിൽപ്പശാല നടത്തി. ലൈബ്രററി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടിവ് അംഗം ത്രിവിക്രമൻ പിള്ള ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എസ്. മീരാസാഹിബ് അദ്ധ്യക്ഷതവഹിച്ചു. മുരളി കുടശ്ശനാട് പ്രബന്ധം അവതരിപ്പിച്ചു. ബിജു പനച്ചിവിള, മുഹമ്മദ് ഖൈസ്, സജി പൊടിയൻ, അഖിൽ വർഗ്ഗീസ് ,ബൈജു പഴകുളം ,എച്ച്.റിയാസ്, മീര റ്റി.അബ്ദുള്ള, എസ്.അൻവർഷാ എന്നിവർ പ്രസംഗിച്ചു.ക്വിസ്സ് മൽസരത്തിന് വിദ്യ വി.എസ്.നേത്യത്വം നൽകി.