കലഞ്ഞൂർ: സംസ്ഥാന കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ സമഗ്ര പച്ചക്കറി കൃഷി പദ്ധതി പ്രകാരം കലഞ്ഞൂർ ഗവ.എൻ.എം.എൽ.പി.സ്‌കൂളിൽ പച്ചക്കറി കൃഷിയ്ക്ക് തുടക്കം കുറിച്ചു. വെണ്ട, മുളക്, വഴുതന, തക്കാളി, കാബേജ്, കോളി ഫ്‌ളവർ എന്നിവയാണ് കൃഷി ചെയ്തിട്ടുള്ളത്. പഞ്ചായത്ത് പ്രസിഡന്റ് പി.രാജ ഗോപാലൻ നായർ തൈനടീൽ ഉദ്ഘാടനം നിർവഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശങ്കർ മാരൂർ, വാർഡ് മെമ്പരമാരായ ജീന ഷിബു, അരുൺരാജ്, കാഞ്ചന, സതീഷ്‌കുമാർ, കൃഷി ഓഫീസർ ഗിരീഷ് പി.എസ്., അസിസ്റ്റന്റ് കൃഷി ഓഫീസർ മനോജ് മാത്യു, സ്‌കൂൾ ഹെഡ്മിസ്ട്രസ് മുംതാസ് ബീഗം, പി.ടി.എ. പ്രസിഡന്റ് ഉണ്ണി എ.ടി., അദ്ധ്യാപക-അനദ്ധ്യാപകർ, കുട്ടികൾ എന്നിവർ പങ്കെടുത്തു.