പ്രമാടം : സ്കൂൾ ശുചീകരണവും പഠനയോഗ്യമാക്കാലും പ്രമാടം പഞ്ചായത്ത് തല ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് തെങ്ങുംകാവ് ഗവ. എൽ.പി സ്കൂളിൽ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് എൻ.നവനിത്ത് ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രതിനിധികൾ, കുടുംബശ്രീ, തൊഴിലുറപ്പ്, ഹരിത കർമ്മസേന, യുവജനവേദി, രാഷ്ട്രീയ സാംസ്കാരിക സംഘടനകൾ, സന്നദ്ധ പ്രവർത്തകർ, റഡിഡൻസ് അസോസിയേഷൻ പ്രവർത്തർ തുടങ്ങിയവർ വിവിധ സ്കൂളുകളിൽ പങ്കാളികളാകും.