cinema

പത്തനംതിട്ട : ആളില്ലാത്തതിനാൽ പ്രദർശനം നടത്താതെ തീയേറ്ററുകൾ. ഷാങ് ഷി പ്രദർശനം നടത്തുമെന്ന് അറിയിച്ചെങ്കിലും ആളില്ലാത്തതിനാൽ പ്രദർശനം മാറ്റിവയ്ക്കുകയായിരുന്നു. ഇന്ന് വെനം 2 , ഡോക്ടർ ചിത്രങ്ങളുടെ പ്രദർശനമുണ്ടാകുമെന്ന് തീയേറ്റർ അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മലയാള ചിത്രം സ്റ്റാർ പ്രദർശി​പ്പി​ക്കും.

ഇന്നലെ പത്തനംതിട്ടയിലെ തീയേറ്ററിലെത്തിയത് നാല് പേർ മാത്രമാണ്. പത്ത് പേരിൽ കൂടുതലുണ്ടായിരുന്നെങ്കിൽ പ്രദർശനം നടത്തിയേനെയെന്ന് തീയേറ്റർ ഉടമകൾ പറഞ്ഞു. പ്രമുഖ താരങ്ങളുടെ പടങ്ങൾ എത്തിയാൽ ഫാൻസ് എങ്കിലും എത്തിയേനെയെന്നാണ് തീയേറ്റർ അധികൃതർ പറയുന്നത്. നാളെ ജോജുവിന്റെ സിനിമയ്ക്ക് ആളുകളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് തിയേറ്റർ ഉടമകൾ.