തെങ്ങമം: വൈദ്യുതി പോസ്റ്റു മാറ്റാൻ പോസ്റ്റിന്റെ ചുവട്ടിൽ കുഴി തോണ്ടിയിട്ട് ആഴ്ചകളായിട്ടും പോസ്റ്റ് മാറുകയോ കുഴിനികത്തുകയോ ചെയ്തില്ലന്ന് പരാതി. പള്ളിക്കൽ കള്ളപ്പൻ ചിറയിലാണ് പോസ്റ്റിന്റെ ചുവട്ടിൽ കുഴിതോണ്ടിയിട്ടിരിക്കുന്നത്. മൂന്നടിയോളം താഴ്ചയിലാണ് കുഴി. ശക്തമായ കാറ്റും മഴയുമായതിനാൽ പ്രദേശവാസികൾ ഭീതിയിലാണ്. കിഫ്ബി വർക്കിന്റെ ഭാഗമായി പോസ്റ്റ് മാറുന്നതിന് വേണ്ടി കുഴി കുഴിച്ചതാകാമെന്നാണ് പള്ളിക്കൽ കെ.എസ് ഇ.ബി അധികൃതർ പറയുന്നത്.