b

പത്തനംതിട്ട : ശബരിമല തീർത്ഥാടനം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ സർക്കാരും ജില്ലാ ഭരണകൂടവും പരാജയമാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ. സൂരജ് പറഞ്ഞു. നിലയ്ക്കൽ പമ്പ റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണം. റോഡിന് ഇരുവശവും കാടുപിടിച്ച് കിടക്കുന്ന അവസ്ഥയാണ്. പത്തനംതിട്ട ബസ് സ്റ്റാൻഡിന്റെ അവസ്ഥയും പരിതാപകരമാണ്.

അയ്യപ്പന്മാർക്ക് വിരിവയ്ക്കുന്നതിനും വിശ്രമത്തിനും ഇടത്താവളങ്ങൾ അടിയന്തരമായി ക്രമീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.