പത്തനംതിട്ട : കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിൽ നിന്ന് പെൻഷനുകൾ കൈപ്പറ്റുന്നവർ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റും അതോടൊപ്പം പെൻഷൻ ബുക്ക്, കാർഡ്, ആധാർ കാർഡ്, പെൻഷൻ ലഭിക്കുന്ന ബാങ്ക് അക്കൗണ്ട് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകളും മൊബൈൽ നമ്പറും നവംബർ ഒന്നു മുതൽ ഡിസംബർ 30 വരെയുള്ള കാലയളവിനുള്ളിൽ ഓഫീസിൽ സമർപ്പിക്കണം. വിലാസം -ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ, കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡ്, താഴത്ത് ബിൽഡിംഗ്‌സ്, ജനറൽ ഹോസ്പിറ്റലിന് സമീപം, പത്തനംതിട്ട 689645.