പന്തളം : ഒാൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ പന്തളം യൂണിറ്റ് സമ്മേളനവും കെ. മാധവൻ മെമ്മോറിയൽ വിദ്യാഭ്യാസ സഹായ വിതരണവും ആശാ വർക്കറെ ആദരിക്കലും നാളെ നടക്കും. രാവിലെ 9 ന് പന്തളം വൈ.എം.സി.എ ഹാളിൽ നടക്കുന്ന സമ്മേളന ഉദ്ഘാടനവും അവാർഡ് ദാനവും അടൂർ മേഖലാ പ്രസിഡന്റ് രാജു അച്ചൂസ് നിർവഹിക്കും. യൂണിറ്റ് പ്രസിഡന്റ് സതീശൻ പി.എം. അദ്ധ്യക്ഷത വഹിക്കും. സംഘടന റിപ്പോർട്ട് ഹരിഭാവന അവതരിപ്പിക്കുമെന്ന് ഭാരവാഹികളായ സതീശൻ പി.എം, വിജയൻ കുളനട, സദാശിവൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.