a

പന്തളം: പന്തളം എൻ.എസ്.എസ് കോളേജിൽ നടന്ന ആക്രമത്തിന്റെ ഭാഗമായി എ.ഐ.എസ്.എഫിന്റെ ബാനറുകൾ നശിപ്പിച്ചതിൽ എ.ഐ.വൈ.എഫ് പന്തളം മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു. കാമ്പസുകളിൽ മാന്യമായി വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നടത്തിവരുന്ന വിദ്യാർത്ഥി പ്രസ്ഥാനമാണ് എ.ഐ.എസ്.എഫ്. കോളേജിന് ഗേറ്റിന് മുന്നിൽ വച്ച ബാനർ നശിപ്പിക്കുന്നതിലൂടെ അപക്വമായ ഫാസിസ്റ്റ് സമീപനമാണ് നടന്നതെന്നും പ്രതിഷേധാർഹമാണന്നും എ.ഐ.വൈ.എഫ് ആരോപിച്ചു. മേഖലാ പ്രസിഡന്റ് ഡി. സന്തോഷ്, സെക്രട്ടറി പ്രദീപ് കുരമ്പാല, ജോയിന്റ് സെക്രട്ടറി ജെ. ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു.