പന്തളം : ചാങ്ങിഴത്ത് പൗവ്വത്ത് കാവ് ദേവീക്ഷേത്രം വക തോന്നല്ലൂർ പൗവ്വത്ത് കാവ് സർപ്പക്കാവിലെ ആയില്യം പൂജ ശനിയാഴ്ച വല്ലന മോഹനൻ തന്ത്രിയുടെയും ക്ഷേത്ര മേൽശാന്തി മദനൻ പോറ്റിയുടെയും കാർമ്മികത്വത്തിൽ നടക്കും. രാവിലെ 5.30ന് കലശപൂജ, 10ന് കലശാഭിഷേകം, നൂറുംപാലും, നാഗപൂജ.