പത്തനംതിട്ട : പൊൻകുന്നം - പുനലൂർ സംസ്ഥാന പാതയുടെ നവീകരണവുമായി ബന്ധപ്പെട്ട് മൈലപ്ര പഞ്ചായത്ത്പടി മുതൽ കുമ്പഴ വരെയുള്ള പണി ഇരുവശവും ഓട നിർമ്മിച്ച് സ്ളാബ് സ്ഥാപിക്കുന്ന പണികൾ വേഗത്തിലാക്കണമെന്നും റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന ട്രാൻസ്ഫോർമറുകൾ ശബരിമല തീർത്ഥാടനത്തിന് മുമ്പ് മാറ്റി സ്ഥാപിക്കണമെന്നും സി.പി.ഐ മലപ്ര ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. ലോക്കൽ കമ്മിറ്റിയംഗം ബാബു ഇളപ്പുങ്കൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ സോമനാഥൻ നായർ, എ.ജി. ഗോപകുമാർ, എ.എൻ വാസുക്കുട്ടൻ, കെ.മോഹനൻ എന്നിവർ സംസാരിച്ചു.