തെങ്ങമം: അപൂർവ രോഗമായ എല്ലുപൊടിയുന്ന അസുഖത്താൽ സഹിക്കാൻ കഴിയാത്ത വേദനയാൽ കഷ്ടപ്പെടുന്ന പഴകുളം പുന്തല വീട്ടിൽ ദേവീ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന അലൽ ഭവനിൽ പ്രഭയുടെ മക്കളുടെ പഠന ചിലവിലേക്കായി ആദ്യ ഘട്ട സഹായം സുഗത വനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എൻ.സുഗതൻ ബിജുവിന്റെ മക്കൾക്ക് കൈമാറി. ബിജുവിന്റെ അസുഖ വിവരം കേരള കൗമുദിയിലൂടെ അറിഞ്ഞ ട്രസ്റ്റ് ചെയർമാൻ സുഗതൻ മക്കളുടെ പഠന ചിലവ് ഏറ്റെടുക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചതിന് പിന്നാലെയാണ് ബിജുവിന്റെ വീട്ടിലെത്തി ധനസഹായം കൈമാറിയത്.