1
പതിനാലാം മൈലിൽ അപകടകരമായി നിൽക്കുന്ന മരം

പഴകുളം: കെ.പി റോഡിൽ 14-ാം മൈൽ പീടികയിൽ പടിയിൽ റോഡരികിൽ അപകടാവസ്ഥയിലുള്ള മരം വെട്ടുന്നില്ലെന്ന് പരാതി. ചുവട് ദ്രവിച്ച് ഏതു നിമിഷവും റോഡിലേക്ക് വീഴുന്ന അവസ്ഥയിലാണ് മരം നിൽക്കുന്നത്. നാട്ടുകാർ നിരവധി തവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും മരം വെട്ടാനുള്ള നടപടി ഉണ്ടായില്ല. മരത്തിന്റെ അപടകടാവസ്ഥ വില്ലേജ്, പൊതുമരാമത്ത് ഉദ്യോഗസ്ഥർ നേരിട്ട് കണ്ട് ബോദ്ധ്യപ്പെട്ടതുമാണ്. ചുവട് ദ്രവിച്ച മരമായതിനാൽ ലേലത്തിൽ എടുക്കാൻ ആളില്ലാത്തതാണ് മരം മുറിക്കുന്നതിന് തടസമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പൊതുമരാമത്ത് കെ.പി റോഡിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ വെട്ടിയിരുന്നു. എന്നാൽ അപകടാവസ്ഥയിലുള്ള ഈ മരം മാത്രം അധികൃതർ വെട്ടാൻ തയാറായില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.