kari
കരിഞ്ചേറ്റ് റോഡ് കാടുകയറിയ നിലയിൽ

കൊടുമൺ: കൊടുമൺ കിഴക്ക് 10-ാം വാർഡിലെ പ്ലാവേലിൽ കരിഞ്ചേറ്റ് റോഡ് കാടു കയറി കാൽനട യാത്ര പോലും ദുഷ്‌കരമായി. പത്തനാപുരം, ഇളമണ്ണൂർ ഭാഗങ്ങളിൽ നിന്ന് പത്തനംതിട്ട എത്താനുള്ള എളുപ്പവഴിയാണ് ഈ റോഡ്. ഈ റോഡിൽക്കൂടി തേപ്പ്പാറ എസ്.എൻഐ.ടിയിലേക്ക് അടക്കം നിരവധി വാഹനങ്ങൾ ദിവസവും കടന്നു പോകുന്നുണ്ട്. റോഡിൽ സ്ഥാപിച്ചിട്ടുള്ള സൂചനാ ബോർഡുകൾ കാടു കയറി നശിച്ചു. വാഹനങ്ങൾ കയറി ഇഴ ജന്തുക്കൾചതഞ്ഞരയുന്നതും പതിവാണ്. രണ്ട് വർഷമായി റോഡ് സൈഡ് ചേർന്ന് തടികൾ ഇട്ടിരിക്കുന്നതിനാൽ വാഹനങ്ങൾ സൈഡ് കൊടുക്കുന്നതിനും പ്രയാസം നേരിടുന്നുണ്ട്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.