പത്തനംതിട്ട: പ്രളയത്തിൽ ഒഴുകിപ്പാേയ കോട്ടമൺപാറ ലക്ഷ്മിഭവനിൽ സഞ്ജയന്റെ കാർ ആറ് ദിവസമായിട്ടും കണ്ടെത്താനായില്ല. അഗ്നിരക്ഷാ സേനാ രണ്ട് ദിവസം കാരികയം ഡാം ഭാഗം വരെ തിരച്ചിൽ നടത്തി. വെള്ളം താഴ്ന്ന ശേഷം മാത്രം ഇനി തിരച്ചിൽ നടത്തിയാൽ മതിയെന്നാണ് തീരുമാനം. ഡാമിന്റെ ജലസംഭരണിയിൽ കാർ തഴ്ന്നു പോയിട്ടുണ്ടാകാമെന്നാണ് ഇപ്പോഴത്തെ നിഗമനം. 2015 മോഡൽ സ്വിഫ്റ്റ് കാർ കഴിഞ്ഞ 23ന് കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലാണ് വീടിന് സമീപത്തിന് നിന്ന് ഒഴുകിപ്പോയത്.