പത്തനംതിട്ട: അടിത്തട്ട് ജീവിതങ്ങളെ പരിഷ്ക്കരിച്ചും സംഘടിപ്പിച്ചും സാമൂഹിക മുന്നേറ്റത്തിലൂടെ നവോത്ഥാന പോരാട്ടങ്ങൾക്ക് കരുത്തു പകർന്ന മഹാത്മ കാവാരികുളം കണ്ടൻകുമാരനെ അടയാളപ്പെടുത്താത്ത ചരിത്ര നിർമ്മിതി അപൂർണമാണെന്ന് സാംബവ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശേരി പറഞ്ഞു. കണ്ടൻകുമാരന്റെ 158-ാം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെരുമ്പെട്ടി ശാഖാ പ്രസിഡന്റ് സുകുമാരൻ പറയിടം അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം ഈപ്പൻ വർഗീസ് മുഖ്യ അതിഥിയായിരുന്നു. ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രപ്രസാദ്, രജിസ്ട്രാർ എ.രാമചന്ദ്രൻ, പി.കെ.കുട്ടപ്പൻ, വത്സമ്മ വി.കെ. എന്നിവർ സംസാരിച്ചു.