കോന്നി: ഇളകൊള്ളൂരിൽ കാട്ടുനായയുടെ കടിയേറ്റ് രണ്ടുപേർക്ക് പരിക്ക്. വയലുംകരോട്ട് രാജൻ, കിഴക്കേക്കര ദിലീപ് എന്നിവരെയാണ് ഇന്നലെ കാട്ടുനായ ആക്രമിച്ചത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുത്തൻവീട്ടിൽ രാമചന്ദ്രൻ നായരുടെ വീട്ടിലെ ആടിനെയും കടിച്ചു. കാട്ടുനായ ഇൗ ഭാഗത്ത് അലഞ്ഞുനടക്കുന്നതുമൂലം ജനം ഭീതിയിലാണ്. നടപടി സ്വീകരിക്കണമെന്ന് വാർഡ് മെമ്പർ എം.കെ.മനോജ് ആവശ്യപ്പെട്ടു. വിവരം അറിയിച്ചിട്ടും വനപാലകർ എത്തിയില്ല.