28-esramam-card
ഇ​ശ്രമം കാർഡ് വിതരണം ചെയ്തു.

ചെ​ങ്ങന്നൂർ : സേവാഭാരതി ചെറിയനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഇ- ​ശ്രമം രജിസ്‌ട്രേഷൻ ആദ്യഘട്ട തിരിച്ചറിയൽ കാർഡ് വിതരണം നടന്നു. രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത ഗോസേവാ പ്രമുഖ് കെ. കൃഷ്ണൻകുട്ടി വിതരണോദ്ഘാടനം നിർവഹിച്ചു. ഐസേവാഭാരതി പഞ്ചായത്ത് പ്രസിഡന്റ് ബാലഗോപാൽ അദ്ധ്യക്ഷത വഹിച്ചു. കൊവിഡ് പ്രതിരോധ പോരാളികളായ ആരോഗ്യപ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. സേവാഭാരതി പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ, സെക്രട്ടറി രാജു കുട്ടൻ, ട്രഷറർ ചന്ദ്രൻ കെ എസ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.ആദ്യഘട്ടത്തിൽ 250 ആളുകൾക്കാണ് ഇ​ശ്രമം കാർഡുകൾ വിതരണം ചെയ്തത്.