തിരുവല്ല: എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയനിലെ 102-ാം നമ്പർ ചാത്തങ്കരി ശാഖയുടെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ഭാരവാഹികളായി അനിൽ ചക്രപാണി (ചെയർമാൻ), മോഹൻദാസ് (കൺവീനർ), ബിന്ദു ജനാർദ്ദനൻ, സുധാമണി, ശശി മൂത്തകുന്നേൽ, ശശി കാട്ടിൽമണപ്പുറത്ത്, കെ.കെ. മോഹനൻ, മനോഹരൻ, കൃഷ്ണൻകുട്ടി എം.എസ്. (കമ്മിറ്റിയംഗങ്ങൾ) എന്നിവരെ നിയമിച്ചതായി യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ അറിയിച്ചു.