oxygen

പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഒാക്സിജൻ പ്ളാന്റിന്റെ ഉദ്ഘാടനം നീളുന്നു. രണ്ട് തവണ ഉദ്ഘാടന തീയതികൾ പ്രഖ്യാപിച്ചെങ്കിലും ആരോഗ്യമന്ത്രി വീണാജോർജിന്റെ അസൗകര്യം കാരണം മാറ്റിവയ്ക്കുകയായിരുന്നു. ഒക്ടാേബർ 23ന് പ്ളാന്റ് ഉദ്ഘാടനം ചെയ്യാനാണ് ഇൗ മാസം ഒൻപതിന് ചേർന്ന ആശുപത്രി മാനേജിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചത്. പ്രളയം, ഉരുൾപൊട്ടൽ മേഖലകളിലെ സന്ദർശനങ്ങളും അവലോകന യോഗങ്ങളും നിയമസഭാ സമ്മേളനവും കാരണം പ്ളാന്റ് ഉദ്ഘാടന തീയതി ഇൗ മാസം 30ലേക്ക് മാറ്റിയിരുന്നു. അന്ന് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ശബരിമല അവലോകന യോഗം നടക്കുന്നതിനാൽ പ്ളാന്റ് നവംബർ നാലിന് ഉദ്ഘാടനം ചെയ്യാനാണ് നിശ്ചയിച്ചിട്ടുള്ളത്. കൊവിഡ് മൂന്നാം തരംഗം മുന്നിൽക്കണ്ട് ഒരുമാസം മുമ്പാണ് ഒാക്സിജൻ പ്ളാന്റ് സ്ഥാപിച്ചത്.

@ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ചെന്നൈ പെട്രോളിയം കെമിക്കൽസിന്റെ ലാഭം വിഹിതത്തിൽ നിന്ന് കേന്ദ്രസർക്കാർ ആനുവദിച്ച തുക ഉപയോഗിച്ചായിരുന്നു നിർമ്മാണം. പ്ളാന്റിന് മാത്രമായി 3 കോടി രൂപ ചെലവായിരുന്നു.തറയും മേൽക്കൂരയും ഒരുക്കിയത് പത്തനംതിട്ട നഗരസഭയാണ്.

@ പ്ളാന്റ് പ്രവർത്തന ക്ഷമമായിട്ടും ആശുപത്രിയിലേക്ക് ആവശ്യമായ ഒാക്സിജൻ സിലണ്ടറുകൾ പണം കൊടുത്തുവാങ്ങുകയാണ്. നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ പ്ളാന്റ് പ്രവർത്തിപ്പിച്ചിരുന്നു. സാങ്കേതിക വിദഗ്ദ്ധർ പരിശോധന പൂർത്തിയാക്കിയിട്ടുമുണ്ട്.

ഉദ്ഘാടന തീയതി രണ്ടുതവണ നീട്ടി

പുതിയ തീയതി നവംബർ നാല്

2 പ്ളാന്റുകൾ

(1000ലിറ്റർ, 500ലിറ്റർ )