അടൂർ : ലോക ട്രോമാകെയർ ദിനത്തോടനുബന്ധിച്ച് അടൂർ ജനമൈത്രി പൊലീസും, കിംസ് ഹോസ്പിറ്റൽ തിരുവനന്തപുരവും സംയുക്തമായി ' ഗിവ് വേ ടൂ സേവ് ലൈഫ് ' എന്ന സന്ദേശമുയർത്തി നാളെ രാവിലെ 9 ന് ആംബുലൻസ് റാലി സംഘടിപ്പിക്കുന്നു. കെ. എസ്. ആർ. ടി. സി ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന. റാലി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ ഡി സജി, ഡി വൈ എസ് പി. ആർ ബിനു, നഗരസഭാ വൈസ് ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ്, സ്റ്റേഷൻ ഹൗസ് ഒാഫീസർ പ്രജീഷ് ടി. ഡി, ജനമൈത്രി സി. ആർ. ഒ കെ ബി അജി, ജനമൈത്രി സമിതി ചെയർമാൻ തോമസ് ജോൺ അനുരാഗ് മുരളീധരൻ, ഫിറോസ്,പ്രോഗ്രാം കോർഡിനേറ്റർ ജോർജ് മുരിക്കൻ എന്നിവർ പങ്കെടുക്കും.