അടൂർ : എക്സൈസ് വകുപ്പ് ലഹരി വിരുദ്ധ മിഷന്റെയും ആനന്ദപ്പള്ളി റെസിഡൻസ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ നടത്തി. ആനന്ദപ്പള്ളി ഗവ.എൽ.പി സ്കൂളിൽ നടത്തിയ സെമിനാർ എക്സൈസ് പ്രിവന്റീവ് ഓഫീസിർ എം.കെ.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് വർഗീസ് ദാനിയേലിന്റെ അദ്ധ്യക്ഷതനായിരുന്നു. പ്രിവന്റീവ് ഓഫീസർ എം.ഹുസൈൻ അഹമ്മദ്, ജില്ല മദ്യവർജ്ജന കമ്മിറ്റി പ്രസിഡന്റ് ഫാദർ ഗീവർഗീസ് ബ്ലാഹേത്ത്, ആനന്ദപ്പള്ളി സുരേന്ദ്രൻ,വി.എൻ മോഹൻദാസ്,പി. എസ്.ഗിരീഷ് കുമാർ, വി.കെ സ്റ്റാൻലി, വി.എസ് ഡാനിയേൽ, നിഖിൽ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു. സന്തോഷ് വായനശാല പ്രസിഡന്റ് പ്രൊഫ.രാജു തോമസ് പ്രതിജ്ഞ ചെല്ലിക്കൊടുത്തു.