തിരുവല്ല: പരുമല വലിയ പനയന്നാർക്കാവ് ഭഗവതി ക്ഷേത്രത്തിൽ കലശാഭിഷേകവും ആയില്യപൂജയും ഇന്നും നാളെയും നടക്കും. തന്ത്രിമുഖ്യൻ ത്രിവിക്രമൻ നാരായണ ഭട്ടതിരി ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും. ക്ഷേത്രത്തിലെ അഞ്ച് കാവുകളിലും ഈ ദിവസങ്ങളിൽ പൂജയും, നൂറും പാലും, കലശവും നടക്കും. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ഭക്തജനങ്ങളെ പ്രവേശിപ്പിക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.