തിരുവല്ല: റേഡിയോ മാക്ഫാസ്റ്റ് വാർഷികം നവംബർ ഒന്നിന് നടക്കും. മാക്ഫാസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ 3.30ന് കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. ഡോ.തോമസ് മാർ കൂറിലോസ് മെത്രാപോലീത്ത അദ്ധ്യക്ഷത വഹിക്കും. നടൻ ഇന്ദ്രൻസിനെ ആദരിക്കും.