പന്തളം: ബൈക്കിടിച്ച് പരിക്കേറ്റ വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു. കുളനട മാന്തുക പരുത്തിലേത്ത് പരേതനായ ശശിധരൻ പിള്ളയുടെ ഭാര്യ ശാന്തമ്മ (56) ആണ് മരിച്ചത്.കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് 7ന് മാന്തുക ഗവ. യു.പി. സ്‌കൂൾ ജംഗ്ഷനിലായിരുന്നു അപകടം . റോഡ് മുറിച്ചുകടക്കുമ്പോൾ കുളനടയിൽ നിന്ന് കാരയ്ക്കാട് ഭാഗത്തേക്ക് പോയ ബൈക്ക് ശാന്തമ്മയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ. മക്കൾ : സുനിത്ത് (ഖത്തർ), ശ്രീജ. മരുമകൻ : മോനിഷ് (ഷാർജ)