തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ നടപ്പാക്കിവരുന്ന ദേവഹരിതം പദ്ധതിയുടെ എട്ടാംഘട്ടമായി തിരുവല്ല നഗരസഭയുടെ ആഭിമുഖ്യത്തിൽ ക്ഷേത്രവളപ്പിൽ തെങ്ങ്, കദളിവാഴ, തേക്ക്,മാവ്,പ്ലാവ്, മുള്ളാത്ത, വഴുതന,ചെറുനാരകം തുടങ്ങിയ ഫലവൃക്ഷങ്ങളുടെ തോട്ടം സമർപ്പിച്ചു. നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ ഉദ്ഘാടനം ചെയ്തു. അന്നദാനസമിതി വെെസ് പ്രസിഡന്റ് രാജമ്മ രാഘവൻനായർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാംഗങ്ങളായ മിനി പ്രസാദ്, റീനാ വിശാൽ, പൂജാ ജയൻ, നഗരസഭാ സെക്രട്ടറി ഷിബു വി.പി, സബ് ഗ്രൂപ്പ് ഓഫീസർ കെ.ആർ.ഹരിഹരൻ, ശ്രീവല്ലഭേശ്വര അന്നദാന സമിതി ജന.സെക്രട്ടറി വി.ശ്രീകുമാർ കൊങ്ങരേട്ട്, ജോ.സെക്രട്ടറി മോഹനകുമാർ എന്നിവർ സംസാരിച്ചു. അഡ്ഹോക് സമിതി ഏറ്റെടുത്തു നടത്തുന്ന ക്ഷേത്രത്തിലെ ജലവന്തി മാളികയുടെ നവീകരണത്തിനാവശ്യമായ ആഞ്ഞിലിമരത്തിന്റെ ഉളികുത്തൽ ചടങ്ങ് ശില്പി മധു കിഴക്കുംമുറി നിർവഹിച്ചു. നഗരസഭ ഹരിത കർമസേന പ്രതിനിധി ക്രിസ്റ്റി, അഡ്ഹോക് കമ്മിറ്റിയംഗങ്ങളായ കെ.എ.സന്തോഷ് കുമാർ, പി.എം.നന്ദകുമാർ, അന്നദാനസമിതി ട്രഷറർ എ.സത്യനാരായണൻ, ജോ.സെക്രട്ടറി രാജൻ പി.പിള്ള, വികസന സമിതിയംഗങ്ങളായ എ.കെ.സദാനന്ദൻ, കെ.രാധാകൃഷ്ണൻ, ക്ഷേത്ര ജീവനക്കാരായ ആർ.ശ്രീകുമാർ, യു.ശാന്ത്, അലേഷ് എന്നിവർ നേതൃത്വം നല്കി.