29-viswakarma-thadiyoor-s
അഖില കേരള വിശ്വകർമ മഹാസഭ തടിയൂർ 43ാം നമ്പർ ശാഖയ്ക്കു വേണ്ടി നിർമിക്കുന്ന പുതിയ മന്ദിരത്തിന്റ ശിലാസ്ഥാപനം റാന്നി യൂണിയൻ സെക്രട്ടറി പി.എസ്. മധുകുമാർ, ശാഖാ പ്രസിഡന്റ് ടി. സനൽകുമാർ, മുതിർന്ന അംഗം കുട്ടപ്പൻ ആചാരി എന്നിവർ ചേർന്ന് നിർവഹിക്കുന്നു.

റാന്നി : അഖില കേരള വിശ്വകർമ മഹാസഭ റാന്നി യൂണിയനിൽപ്പെട്ട തടിയൂർ 34ാം ശാഖയ്ക്കു വേണ്ടി നിർമ്മിക്കുന്ന പുതിയ മന്ദിരത്തിന്റെ ഭൂമിപൂജയും ശിലാസ്ഥാപനവും നടന്നു. യൂണിയൻ പ്രസിഡന്റ് ടി.കെ.രാജപ്പൻ ഭദ്രദീപം തെളിയിച്ചു. ശിലാസ്ഥാപനം യൂണിയൻ സെക്രട്ടറി പി.എസ്. മധുകുമാർ, ശാഖാ പ്രസിഡന്റ് ടി.സനൽകുമാർ, മുൻപ്രസിഡന്റും മുതിർന്ന അംഗവുമായ കുട്ടപ്പൻ ആചാരി എന്നിവർ ചേർന്ന് നിർവഹിച്ചു. ശാഖാ സെക്രട്ടറി കെ.ആർ.രാഗേഷ്, ട്രഷറർ തങ്കപ്പൻ ആചാരി, യൂണിയൻ പ്രതിനിധി പി.ആർ.ഗണേഷ്, വിശ്വകർമ യുവജന ഫെഡറേഷൻ ശാഖാ പ്രസിഡന്റ് പി.എസ്.സുജിത്, സെക്രട്ടറി കെ.ആർ. രാജീവ്, കെ.ആർ. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.