പ്രമാടം : പൊൻകുന്നം- പുനലൂർ സംസ്ഥാനപാതയുടെ നവീകരണ ജോലികൾ വേഗത്തിലാക്കണമെന്നും ഈ ഭാഗത്തെ വാട്ടർ അതോറിട്ടി പൈപ്പ് ലൈനുകളുടെയും ഓടയുടെയും പണികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്നും സി.പി.ഐ മൈലപ്ര ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. ബാബു ഇളപ്പുങ്കൽ അദ്ധ്യക്ഷത വഹിച്ചു. ടി.കെ. സോമനാഥൻ നായർ, എ.ജി. ഗോപകുമാർ, എ.എൻ. വാസുക്കുട്ടൻ ആചാരി, കെ. മോഹനൻ എന്നിവർ പ്രസംഗിച്ചു.