പ്രമാടം : തിരികെ സ്‌കൂളിലേക്ക്' പരിപാടിയുടെ പ്രമാടം പഞ്ചായത്തുതല അവലോകനയോഗം ളാക്കൂർ ഗവ.എൽ.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ. നവനിത്ത് ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രാജി .സി. ബാബു അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് അമൃത സജയൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. എം. മോഹനൻ, മെമ്പർമാരായ ജി ഹരികൃഷ്ണൻ, തങ്കമണി, വാഴവിള അച്യുതൻ നായർ, പഞ്ചായത്ത് അസി. സെക്രട്ടറി മിനി തോമസ്, ഗിരീഷ് , വത്സല എന്നിവർ പങ്കെടുത്തു.