പത്തനംതിട്ട : സ്‌കൂളുകളിൽ പ്രദർശിപ്പിക്കുന്നതിനായി ജില്ലാ ആരോഗ്യവിഭാഗം തയ്യാറാക്കിയ പോസ്റ്ററുകൾ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ ജില്ലാ വിദ്യാഭ്യസ ഡെപ്യൂട്ടി ഡയറക്ടർ ബീനറാണിക്ക് നൽകി പ്രകാശനം ചെയ്തു.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.എൽ ഷീജ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എസ്.ശ്രീകുമാർ, ജില്ലാപഞ്ചായത്ത് സെക്രട്ടറി എൻ. നന്ദകുമാർ, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. സി.എസ് നന്ദിനി, ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയാ ഓഫീസർ എ. സുനിൽ കുമാർ, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ മീഡിയാ ഓഫീസർമാരായ ആർ. ദീപ, വി.ആർ ഷൈലാ ഭായ് തുടങ്ങിയവർ പങ്കെടുത്തു.