zakkir
സ്‌കൂളുകൾക്ക് വിതരണം ചെയ്യാനുള്ള ഓക്‌സിമീറ്ററുകൾ ബി.ആർ.സി കോ-ഓർഡിനേറ്റർ എസ്. സുനിൽകുമാറിന് പത്തനംതിട്ട നഗരസഭാ ചെയർമാൻ ടി. സക്കീർഹുസൈൻ കൈമാറുന്നു

പത്തനംതിട്ട : സ്‌കൂളുകൾ തുറക്കുന്നതിനോടനുബന്ധിച്ച മുന്നൊരുക്ക പ്രവർത്തനങ്ങൾ നഗരസഭാ ചെയർമാൻ ടി. സക്കീർ ഹുസൈൻ വിലയിരുത്തി. ഡെപ്യൂട്ടി ചെയർപേഴ്‌സൺ ആമിന ഹൈദരാലി അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. ഷമീർ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ ഇന്ദിരാമണി, നഗരസഭാ പ്രതിപക്ഷ നേതാവ് ജാസിംകുട്ടി, ജില്ലാ ആസൂത്രണ സമിതി അംഗം പി.കെ. അനീഷ്, റോഷൻ നായർ, എ. അഷറഫ്, സെക്രട്ടറി ഷെർളാ ബീഗം, ബി.ആർ.സി കോ-ഓർഡിനേറ്റർ എസ്. സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.