ambulance-
മല്ലപ്പള്ളിപാലിയേറ്റീവ് പ്രവർത്തനങ്ങൾ ക്കായി പുതിയ ആംബുലൻസ് ലഭിച്ചു

മല്ലപ്പള്ളി : മല്ലപ്പള്ളി പഞ്ചായത്തിലെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി ലഭിച്ച പുതിയ ആംബുലൻസ് ആന്റോ ആന്റണി എംപി കൈമാറി. എം.പി യുടെ പ്രാദേശിക വികസന ഫണ്ട്‌ ഉപയോഗിച്ച് വാങ്ങിയതാണ് ആംബുലൻസ്. ജില്ലാ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ആന്റോ ആന്റണി എം.പി, മല്ലപ്പള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീതാ കുര്യക്കോസിന് കൈമാറി.ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ഷീജ എ.എൽ,മല്ലപ്പള്ളി താലൂക്ക് ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസർ ഡോ.സ്വപ്ന ജോർജി പയ്യമ്പള്ളിൽ എന്നിവർ പങ്കെടുത്തു.