mm

പന്തളം : മങ്ങാരം ഗവ. യു.പി.സ്‌കൂൾ പി.ടി.എ വാർഷിക പൊതുയോഗം നഗരസഭ കൗൺസിലർ സുനിത വേണു ഉദ്ഘാടനം ചെയ്തു. ബി. മനോജ് കുമാർ അദ്ധ്യക്ഷനായിരുന്നു. പ്രഥമാദ്ധ്യാപിക ജിജി റാണി , എം.ബി. ബിനുകുമാർ, കെ.എച്ച്. ഷിജു, കെ. ജനി എന്നിവർ സംസാരിച്ചു.പി.ടി.എ ഭാരവാഹികളായി ബി. മനോജ് കുമാർ (പ്രസിഡന്റ് ), കെ.എച്ച്. ഷിജു (വൈസ് പ്രസിഡന്റ്), എസ്.എം.സി ഭാരവാഹികളായി എം.ബി. ബിനു കുമാർ (ചെയർമാൻ), ജി. ശശീധരൻ (വൈസ് ചെയർമാൻ), പിങ്കി വിജയൻ (മാതൃസമിതി കൺവീനർ )എന്നിവരെ തിരഞ്ഞെടുത്തു .