തിരുവല്ല: പെട്രോൾ, ഡീസൽ വിലവർദ്ധനവ് മൂലം നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുമ്പോൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നോക്കുകുത്തിയായി മാറിയെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനും ഐ.എൻ.ടി.യു.സി തിരുവല്ല റീജണൽ കമ്മിറ്റി തീരുമാനിച്ചു. നിർമ്മാണ മേഖല ഏതാണ്ട് പൂർണമായി നിശ്ചലമായി. മോട്ടോർ മേഖല പ്രതിസന്ധിയിലാണ്. അടിയന്തരമായി തൊഴിലാളികൾക്ക് ധനസഹായം നല്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇതിനെതിരെ ഐ.എൻ.ടി യു.സി പ്രക്ഷോഭം ആരംഭിക്കും. യോഗം ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എ.ഷംസുദീൻ ഉദ്ഘാടനം ചെയ്തു. റീജിണൽ പ്രസിഡന്റ് പി.എം.റെജിമോൻ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന നിർവാഹ സമിതിയംഗം എ.ഡി. ജോൺ, ജില്ലാ ജനറൽസെക്രട്ടറി അഡ്വ.സതിഷ് ചത്തങ്കേരി, ചുമട്ടുതൊഴുലാളി ജില്ലാ പ്രസിഡന്റ് പി.കെ.ഗോപി,മോഹൻ കുമാർ, ജി.ശ്രീകാന്ത്, അജി മഞ്ഞാടി, ദീപു തെക്കുംമുറി, ഷിബിൻ, ദേവദാസ് മണ്ണൂരാൻ, സജി തോട്ടത്തിൽ, മോവിമോൻ, മോനി ഇരുമേട, തമ്പി കാട്ടാമല, ഷിബു പാറയടിയിൽ, റ്റി.പി രാജു എന്നിവർ പ്രസംഗിച്ചു.