എ.ഐ.വൈ.എഫ് ജില്ലാ സമ്മേളനം തുടങ്ങി
പത്തനംതിട്ട: വളർന്നുവരുന്ന മതതീവ്രവാദത്തെ ചെറുക്കാൻ ജനാധിപത്യശക്തികളുടെ ആശയപരമായ യോജിപ്പ് ഉണ്ടാകണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. എ.ഐ.വൈ.എഫ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ' 'മതതീവ്രവാദവും ഭരണകൂടങ്ങളും ' എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതത്തെ ശരിയായി മനസിലാക്കാൻ ശ്രമിക്കാത്തവരാണ് തീവ്രവാദത്തിന്റെ പിന്നാലെ സഞ്ചരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എ.ഐ.വൈ.എഫ് സംസ്ഥാന എക്‌സി. അംഗം അഡ്വ ആർ. ജയൻ മോഡറേറ്ററായിരുന്നു. കവി ഗിരീഷ് പുലിയൂർ വിഷയാവതരണം നടത്തി. സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി. ജയൻ, കെ.പി.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മുണ്ടപ്പള്ളി തോമസ്, ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ജി.ബൈജു, പ്രസിഡന്റ് എ. ദീപകുമാർ, സംസ്ഥാന കമ്മിറ്റിയംഗം അനീഷ് ചുങ്കപ്പാറ, അഡ്വ.സുഹാസ്, എം.ഹനീഫ്, ബിബിൻ രാജു, അനിജു എ. നായർ എന്നിവർ പ്രസംഗിച്ചു. പൂർവകാല നേതാക്കളെ സംസ്ഥാന പ്രസിഡന്റ് അഡ്വ ആർ. സജിലാൽ ആദരിച്ചു.
ഇന്ന് രാവിലെ 11ന് അടൂർ താലൂക്ക് ആശുപത്രിയിൽ സ്ഥിര ഭക്ഷണ വിതരണ പദ്ധതിയായ ഭക്ഷണ തണൽ ജീവകാരുണ്യ കാമ്പയിൻ എ. പി. ജയൻ ഉദ്ഘാടനം ചെയ്യും.
30ന് രാവിലെ ഒമ്പതിന് സോണി ബി. തെങ്ങമം നഗറിൽ (പത്തനംതിട്ട സാംസ് ഓഡിറ്റോറിയം) പതാക ഉയർത്തലോടെ പ്രതിനിധി സമ്മേളനം തുടങ്ങും. 10. 30ന് റവന്യു മന്ത്രി കെ രാജൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.