29-sob-simon
സി.ഡി. സൈമൺ


പന്തളം: മുടിയൂർക്കോണം ചക്കാലവട്ടം ചക്കാല കിഴക്കതിൽ പരേതനായ ദാനിയേലിന്റെയും , ശോശാമ്മയുടെയും മകൻ സി.ഡി. സൈമൺ (51) നെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. വിവാഹ ബന്ധം വേർപെടുത്തിയ സൈമൺ തനിച്ചായിരുന്നു താമസം. വീടിന്റെ മുൻവശം രണ്ട് വർഷമായി പുതുവന സ്വദേശിക്ക് മീൻ കച്ചവടത്തിനായി നൽകിയിരുന്നു. ഇന്നലെ രാവിലെ തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന മാതാവ് ശോശാമ്മ എത്തിയപ്പോൾ കട്ടിലിന്റെ അടിയിൽ സൈമൺ മരിച്ചുകിടക്കുന്നതാണ് കണ്ടത്. മുഖത്ത് പാടും തറയിൽ രക്തവും ഉണ്ടായിരുന്നു.

കഴിഞ്ഞ ബുധനാഴ്ച രാത്രി 9.30 ന് വീട്ടിൽ എത്തിയപ്പോൾ സൈമണിനെ കണ്ടില്ലെന്ന് സഹോദരങ്ങളോട് പറഞ്ഞിരുന്നു. മഴ കാരണം തിരക്കിപ്പോകാൻ കഴിഞ്ഞില്ല. സഹോദരൻ ഫോൺ ചെയ്‌തെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്നാണ് മാതാവ് രാവിലെ അന്വേഷിച്ചെത്തിയത്. പൊലീസും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി. അടൂർ ഡിവൈ.എസ്.പി ആർ. ബിനു, പന്തളം എസ്.എച്ച്.ഒ എസ്. ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ പന്തളം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം അടൂർ ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തും. അന്നമ്മ, പൊന്നച്ചൻ, സാബു, കുഞ്ഞുമോൻ എന്നിവരാണ് സഹോദരങ്ങൾ