മല്ലപ്പള്ളി : വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മല്ലപ്പള്ളി യൂണിറ്റ് വെള്ളപ്പൊക്ക സമാശ്വാസ ഫണ്ട് വിതരണം ചെയ്തു. വെള്ളപ്പൊക്കം മൂലം നഷ്ടം സംഭവിച്ച വ്യാപാരികൾക്ക വ്യാപാരഭവനിൽവെച്ചു മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗീതാ കുര്യാക്കോസ് ഫണ്ട് വിതരണംചെയ്തു.യൂണിറ്റ് പ്രസിഡന്റ് ഇ.ഡി തോമസ് കുട്ടി അദ്ധ്യക്ഷത വഹിച്ചു .വെള്ളപ്പൊക്ക കെടുതിയിൽ നഷ്ടം സംഭവിച്ച ഇലക്ട്രോണിക് ഇലക്ട്രിക് ഉപകരണങ്ങൾ സൗജന്യമായി റിപ്പയർ ചെയ്ത് കൊടുത്ത അംഗം റെജി വർഗീസിനെ യോഗം ആദരിച്ചു. യൂണിറ്റ് ജനറൽസെക്രട്ടറി പി.ഇ വേണുഗോപാൽ ട്രഷറർ രാജു കളപ്പുരയ്ക്കൽ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സാബുചക്കുംമൂട്ടിൽ ലാലൻ എം ജോർജ്, സണ്ണി മേലേത്തറയിൽ , ബിജു ബി. ജി.തുടങ്ങിയവർ പ്രസംഗിച്ചു.