മല്ലപ്പള്ളി :കോട്ടയം - കോഴഞ്ചേരി സംസ്ഥാന പാതയിൽ മല്ലപ്പള്ളി സെൻട്രൽ ജംഗ്ഷനിൽ നിന്ന് വലിയപാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ ദിശാബോർഡുകൾ തുരുമ്പെടുത്തു. മങ്ങിയതിനാൽ സ്ഥലങ്ങൾ വായിക്കാൻ കഴിയില്ല. പത്തനംതിട്ട, എരുമേലി, റാന്നി എന്നിവിടങ്ങളിലേക്കുള്ള വഴി പിരിയുന്നത് ഈ വലിയപാലം കഴിയുമ്പോഴാണ്. മൂന്നു ബോർഡുകളുണ്ട്. ഒന്നിന് മറവിൽ ഒന്നായി സ്ഥാപിച്ചിരിക്കുന്നതും വായനയ്ക്ക് ബുദ്ധിമുട്ടാണ്. പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു