29-ration
റേഷൻ വ്യാപാരികൾ ധർണ നടത്തി.

ചെങ്ങന്നൂർ : ചെറിയനാട് എൻ.എഫ്.എസ്.എ. ഗോഡൗണിൽ നിന്ന് താലൂക്കിലെ റേഷൻ കടകളിലേക്കുള്ള വാതിൽപ്പടി വിതരണം തുടങ്ങി. തൊഴിൽ തർക്കങ്ങൾ മന്ത്രിതല ചർച്ചകളിൽ പരിഹരിച്ചതോടെയാണ് വിതരണം ആരംഭിക്കാനായത്. സ്റ്റോക്ക്, കണക്ക് പരിശോധന പുരോഗമിക്കുന്നതായും വിതരണം ഉടൻ പൂർത്തിയാക്കുമെന്നും ഡിപ്പോ ഇൻചാർജ് സജു സാമുവേൽ പറഞ്ഞു. കഴിഞ്ഞ നാലാഴ്ചയോളമായി ഗോഡൗണിലെ വിതരണം മുടങ്ങിക്കിടക്കുകയായിരുന്നു.

റേഷൻ വ്യാപാരികൾ ധർണ നടത്തി.

ചെങ്ങന്നൂർ: താലൂക്കിലെ റേഷൻ വിതരണത്തിലെ അനിശ്ചിതത്വം തുടരുന്നുവെന്നാരോപിച്ചു റേഷൻ വ്യാപാരി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ താലൂക്ക് സപ്ലൈ ഓഫീസിനു മുൻപിൽ വ്യാപാരികൾ ധർണ നടത്തി. എ.കെ.ആർ.ആർ.ഡി.എ. സംസ്ഥാന സെക്രട്ടറി ബി. ഉണ്ണികൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. കെ.എസ്.ആർ.ആർ.ഡി.എ. സംസ്ഥാന കമ്മിറ്റിയംഗം സന്തോഷ് കാരയ്ക്കാട് അദ്ധ്യക്ഷനായി.