പത്തനംതിട്ട: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയെ തുടർന്ന് കക്കി-ആനത്തോട് ഡാമിൽ ജലനിരപ്പ് വീണ്ടും ഉയർന്നു. ജില്ലാ കളക്ടർ ജാഗ്രതാ നിർദേശം നൽകി. ഡാമിന്റെ പരമാവധി ശേഷി 981.46 മീറ്ററാണ്. ഇന്നലെ 979 മീറ്ററിലേക്ക് വെളളം ഉയർന്നു.ആവശ്യമെങ്കിൽ നിയന്ത്രിത അളവിൽ ജലം തുറന്നു വിടുന്നതായിരിക്കും.
നദികളുടെ തീരത്ത് താമസിക്കുന്ന ആളുകൾ ജാഗ്രത പാലിക്കണം. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനത്തേക്ക് മാറണം.