തിരുവല്ല: വൈദ്യുതി ബോർഡിലെ ഫീൽഡ് ജീവനക്കാരുടെ സ്ഥാനക്കയറ്റം അനുഭവജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തര പ്രാധാന്യത്തോടെ നടത്തണമെന്ന് കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ തിരുവല്ല ഡിവിഷൻ സമ്മേളനം ആവശ്യപ്പെട്ടു. സി.പി.ഐ. ജില്ലാ സെക്രട്ടേറിയറ്റംഗം അഡ്വ.കെ.ജി. രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ടി.കെ. സക്കറിയ അദ്ധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. ടി.ജെ. ബാബുരാജ്, വി.എൻ. പൊടിമോൻ, മനോജ് ദത്ത് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ടി.എച്ച്. ഹാരിസ് (പ്രസിഡന്റ്) കെ.വിജയൻ (സെക്രട്ടറി), ഷാജി(ടഷറർ).