പ്രമാടം : എക്സൈസ് വകുപ്പിന്റയും വലഞ്ചുഴി റസിഡൻസ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സൈക്കിൾ റാലി നടത്തി. പത്തനംതിട്ട നഗരസഭാ കൗൺസിലർ എ. സുരേഷ് കുമാർ ഫ്ളാഗ് ഓഫ് ചെയ്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.ജി. പ്രകാശ്, സബ് ഇൻസ്പെക്ടർ എ.കെ. രേണുനാഥ്, നിഷാദ് കരീം, ഹനീഫ ഇടത്തുണ്ടിൽ, വിശ്വനാഥൻ ആചാരി, എസ്. ഹരിലാൽ, എൻ. പ്രവീൺ, കെ. കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.