തിരുവല്ല: മലയാറ്റ് കുടുംബയോഗത്തിന്റെ വാർഷിക പൊതുയോഗം നാളെ രാവിലെ 9.30 മുതൽ മുത്തൂർ എസ്.എൻ.ഡി.പി ഓഡിറ്റോറിയത്തിൽ നടക്കും. എസ്.എൻ.ഡി.പി യോഗം ഇൻസ്പെക്റ്റിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ ഉദ്ഘാടനം ചെയ്യും. കുടുംബയോഗം പ്രസിഡന്റ് അഡ്വ. ടി.ഡി.ലൗൽ കുമാർ അദ്ധ്യക്ഷത വഹിക്കും. കുടുംബയോഗം സെക്രട്ടറി ബിനുഗോപാൽ, ട്രഷറർ ബാബു പള്ളിപ്പറമ്പ് എന്നിവർ പ്രസംഗിക്കും. പ്രീതിലാൽ പ്രഭാഷണം നടത്തും.