പ്രമാടം : തിരികെ സ്‌കൂളിലേക്ക് ' പരിപാടിയുടെ ഭാഗമായി പ്രമാടം പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ തെങ്ങുംകാവ് ഗവ.എൽ .പി സ്‌കൂൾ ശുചീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ.നവനിത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അമൃത സജയൻ അദ്ധ്യക്ഷത വഹിച്ചു. കെ.എം. മോഹനൻ, രാജി സി. ബാബു, ജി.ഹരികൃഷ്ണൻ, നിഷ മനോജ്, ആനന്ദവല്ലിയമ്മ,രാഗി സനൂപ്, നിഖിൽ ചെറിയാൻ, ലിജശിവ പ്രകാശ്, പ്രസീത രഘു, തങ്കമണി ,മിനി റെജി, ആർ ശങ്കർ, എം.കെ. മനോജ് എന്നിവർ നേതൃത്വം നൽകി.